തിരുവനന്തപുരം: ഡിസംബർ,ജനുവരി മാസങ്ങളിൽ കുളിരണിഞ്ഞു നിൽക്കുന്ന കേരളം ഇത്തവണ ചൂടിൽ വിങ്ങുകയാണ്. ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ജനുവരി പിറന്നതും പൊള്ളുന്ന പകലുകളുമായിട്ടാണ്. ഇനിയുള്ള ദിവസങ്ങളിലും ചൂടുകൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞതവണ ഈ ദിവസങ്ങളിൽ മൂന്നാറിൽ മഞ്ഞുവീണത് വിസ്മയക്കാഴ്ചയായിരുന്നു. ഇപ്പോൾ മൂന്നാറിൽ മഞ്ഞില്ല. താപനില എട്ടുഡിഗ്രിയിൽ താഴ്ന്നിട്ടുമില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയിൽനിന്ന് മൂന്നുഡിഗ്രിവരെ കൂടുതലാണ്.
ഒരുദിവസത്തെ കുറഞ്ഞ താപനില (പുലർകാലത്ത് രേഖപ്പെടുത്തുന്നത്) കൂടി നൽക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവർഷത്തെ ശരാശരിയെടുത്താൽ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതൽ മൂന്നു ഡിഗ്രിവരെ കൂടി. കൂടിയ താപനില (ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന പകൽച്ചൂട്) യിലും ഇതാണ് സ്ഥിതി. ഇതോടെ പകലും രാത്രിയും ഒരുപോലെ ചൂടുതന്നെ ഇത്തവണ കൂടുതല്‍ മഴയും കൂടുതല്‍ മേഘാവൃതവുമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. താപനില ഇനിയും കൂടാനാണ് സാധ്യത.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഫെബ്രുവരി മുതല്‍ കേരളത്തിലെ താപനില സാധാരണയില്‍നിന്ന് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കൂടിനിൽക്കുന്ന അവസ്ഥ (ഇന്ത്യൻ ഓഷൻ ഡയപോൾ) തുടരുകയാണെന്ന് കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റ്മോസ്ഫറിക് സയൻസസിലെ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഇവിടെയും ചൂടുകൂടാൻ കാരണം. ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥയും കാട്ടുതീയുമൊക്കെ ഇത്തരമൊരു മാറ്റത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
You may also like this video
English summary: temperature increasing in kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.