സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക അപകടകരമായ നിലയില്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ജില്ലകളില്‍ രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ്. വെള്ളിയാഴ്ച ഏഴ് ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യുവി ഇന്‍ഡക്സ് അതീവ ജാഗ്രതാ ഗണത്തിലായിരുന്നു. കൊല്ലം 10, പത്തനംതിട്ട ഒമ്പത്, കോട്ടയം ഒമ്പത്, ആലപ്പുഴ ഒമ്പത്, ഇടുക്കി 10, പാലക്കാട് എട്ട്, മലപ്പുറം ഒമ്പത് എന്നിങ്ങനെയാണ് യുവി ഇന്‍ഡക്സ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും രേഖപ്പെടുത്തി.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. രാവിലെ 10 മുതൽ മൂന്നുവരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് തുടരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെയുള്ള ജില്ലകളില്‍ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്കും ഇന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.