Thursday
21 Mar 2019

അ​യോ​ധ്യ​യി​ല്‍ പ​ള്ളി​യും ക്ഷേ​ത്ര​വും നി​ര്‍​മി​ക്ക​ണ​മെ​ന്ന് പെ​ജാ​വ​ര്‍ മ​ഠാ​ധി​പ​തി

By: Web Desk | Thursday 14 March 2019 2:09 PM IST


ബം​ഗ​ളൂ​രു : അ​യോ​ധ്യ​യി​ല്‍ പ​ള്ളി​യും ക്ഷേ​ത്ര​വും നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഉ​ഡു​പ്പി പെ​ജാ​വ​ര്‍ മ​ഠാ​ധി​പ​തി വിശ്വേ​ശ്വ​ര തീ​ര്‍​ഥ സ്വാ​മി .ദീ​ര്‍​ഘ​കാ​ല​ത്തെ ത​ര്‍​ക്ക​ത്തി​ന്​ അ​താ​ണ്​ പ​രി​ഹാ​ര​മെ​ന്നും അ​ല്‍​പം അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം ര​ണ്ട്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മ​ധ്യ​സ്​​ഥ​തയ്ക്ക് മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു .

അ​യോ​ധ്യ​പ്ര​ശ്​​നം ഹി​ന്ദു​ക്ക​ള്‍​ക്കും മു​സ്​​ലിം​ക​ള്‍​ക്കും തൃ​പ്​​തി​ക​ര​മാകുന്ന വിധം മ​ധ്യ​സ്​​ഥ​ത​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്​​ന പ​രി​ഹാരം ഉണ്ടായില്ലെങ്കില്‍ അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം ഉ​യ​രട്ടെ​യെ​ന്നും പെ​ജാ​വ​ര്‍ മ​ഠാ​ധി​പ​തി പ​റ​ഞ്ഞി​രു​ന്നു.