Web Desk

കോഴിക്കോട്

March 17, 2020, 10:36 am

കൊറോണ; നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ ഉത്സവാഘോഷം

Janayugom Online
പ്രരീകാത്മക ചിത്രരം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചെറുവണ്ണൂര്‍ തെങ്ങുള്ളമലയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ മാര്‍ച്ച് 16 ന് ഉത്സവാഘോഷം നടന്നു.പഞ്ചായത്ത് നല്‍കിയ നോട്ടീസ് മറി കടന്നാണ് ആഘോഷം.ഉത്സവത്തിന്‍റെ ഭാഗമായി ഉച്ചക്കും രാത്രിയിലും അന്നദാനമടക്കം നടന്നു.വിരലിലെണ്ണാവുന്നവര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ മാത്രമെയുണ്ടാവു എന്ന് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത് മൂന്നോളം തെയ്യംതിറയാട്ടമടക്കം ഉള്ള ഉത്സവം ആഘോഷിച്ചത്.പാതിരാത്രി വരെ നീണ്ട ഉത്സവം നിലവില്‍ ഉള്ള നിയന്ത്രണങ്ങളുടെ ലംഘനം ആണ് നടത്തിയത്.

 

ENGLISH SUMMARY: tem­ple break the rules dur­ing coro­na period