അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു

Web Desk

ലഖ്നൗ

Posted on March 23, 2020, 10:15 pm

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായി. രാമന്റെ വിഗ്രഹം താല്ക്കാലികമായി പ്രതിഷ്ഠിക്കുന്നതിനുള്ള മണ്ഡപത്തിന്റെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. പ്രത്യേക പ്രാർത്ഥനകളോടെയാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇവിടെയാണ് വിഗ്രഹം സൂക്ഷിക്കുക. ഇതിനോടനുബന്ധിച്ച് നാളെയും പ്രത്യേക പൂജകൾ നടക്കും. ബുധനാഴ്ചയാണ് വിഗ്രഹം താല്ക്കാലിക മണ്ഡപത്തിലേയ്ക്ക് മാറ്റുന്നത്.

ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളായ ബിംലേന്ദ്ര മിശ്ര, ഡോ. അനിൽ മിശ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ന് ചടങ്ങുകൾ നടന്നത്. ബുധനാഴ്ച ആരംഭിക്കാനിരുന്ന വിപുലമായ രാമനവമി ആഘോഷങ്ങൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യുപി സർക്കാർ റദ്ദാക്കിയിരുന്നു.