Web Desk

പെഷവാർ

January 03, 2021, 9:57 pm

പാകിസ്ഥാനിലെ ക്ഷേത്രം തകർത്ത സംഭവം; 45 പേർ കൂടി അറസ്റ്റിൽ, ആകെ അറസ്റ്റിലായവരുടെ എണ്ണം നൂറ് കടന്നു

Janayugom Online

പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് 45 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നൂറിന് മുകളിലായി. 350ഓളം പേർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്റെ സമാധി സ്ഥലമുൾകൊള്ളുന്ന ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. 

ക്ഷേ​ത്ര വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​വ​രാ​ണ്​ അ​ക്ര​മ​ത്തി​ന്​ പി​ന്നി​ൽ. ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​​യെ ഇ​സ്​​ലാം നേ​താ​വ്​ റ​ഹ്​​മ​ത്ത്​ സ​ലാം ഖ​ട്ട​ക്​ അ​ട​ക്ക​മു​ള്ള​വ​രെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി വിവാ​ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 1997 ൽ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. 2014ൽ ​ക്ഷേ​ത്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ക്കാ​നും പു​ന​ർ​നി​ർ​മി​ക്കാ​നും ഖൈ​ബ​ർ പ​ഖ്​​​തൂ​ൺ​ഖ്വ സ​ർ​ക്കാ​റി​ന്​​ പാ​ക്​ സു​പ്രീം​ കോ​ട​തി ഉ​ത്ത​ര​വ്​ ന​ൽ​കി​യി​രു​ന്നു. ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചു. ഇന്ത്യയും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:Temple demo­li­tion in Pak­istan lat­est updation
You may also like this video