20 April 2024, Saturday

ഉത്സവപറമ്പിലെ വെട്ടുകേസ്: മുഴുവന്‍ പ്രതികളെയും പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
February 3, 2023 9:14 pm

കാറ്റൂതി ഉത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശവാസിയെ വെട്ടിപരിക്കേല്‍പ്പിച്ച മുഴുവന്‍ പ്രതികളേയും പിടികൂടി ഉടുമ്പന്‍ചോല പൊലീസ്. കഴിഞ്ഞ മാസം വട്ടുപാറ കാറ്റൂതി ഉത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏട്ട് പേര്‍ ചേര്‍ന്ന് വട്ടുപാറ സ്വദേശി മുരുകനെ വാക്കുത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ അഞ്ച് പ്രതികളെയാണ് ഉടുമ്പന്‍ചോല എസ്എച്ച്ഒ അബ്ദുള്‍ കനിയുടെ നേത്യത്വത്തിലുള്ള സംഘം ബാംഗ്ലൂരില്‍ നിന്നും പിടികൂടിയത്. 

ഒന്നാം പ്രതി വട്ടപ്പാറ കാറ്റുതി സ്വദേശി പാണ്ടിമാക്കല്‍ വിട്ടില്‍ റോണി (22), വട്ടപ്പാറ കാറ്റുതി സ്വദേശി സൂര്യ (19), വട്ടപ്പാറ പുതുകുന്നേല്‍ വീട്ടില്‍ അലക്‌സ് (21), വട്ടപ്പാറ മേക്കോണത്ത് അഖില്‍ (21), വട്ടപ്പാറ തൊട്ടിക്കാട്ടില്‍ വീട്ടില്‍ ബേസില്‍ (21) എന്നിവരെയാണ് പിടികൂടിയത്. വട്ടപ്പാറ സ്വദേശികളായ അബിന്‍, അരുണ്‍, വിഷ്ണു എന്നിവരെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ പീരുമേട്ടില്‍ റിമാന്റില്‍ കഴിയുകയാണ്. ആക്രമണത്തില്‍ ഗുരുതര പരിക്ക്പറ്റിയ മുരുകന്‍ മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഇപ്പോളും ചികിത്സയില്‍ ആണ്. 

പട്ടിക ജാതി അതിക്രമ നിരോധന നിയമം പ്രകാരം ഉള്ള കേസിന്റെ അന്വേഷണ ചുമതല കട്ടപ്പന ഡിവൈഎസ്പി വി.എ നൗഷാദ്‌മോനാണ്. എസ്‌ഐ സജിമോന്‍, സിപിഒമാരായ സിനോജ്, അനീഷ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തെളിവെടുപ്പിന് ശേഷം നെടുംകണ്ടം കോടതിയില്‍ പ്രതികളെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Tem­ple premis­es attack case; All accused arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.