Saturday
23 Mar 2019

രണ്ടു ക്ഷേത്രങ്ങളിലെ 50 പവനോളം വരുന്ന തിരുവാഭരണങ്ങളും പണവും മോഷണംപോയി

By: Web Desk | Wednesday 13 June 2018 8:47 AM IST


കൊച്ചി: ഒരേ ദിവസം രണ്ടു ക്ഷേത്രങ്ങളിലെ 50 പവനോളം വരുന്ന തിരുവാഭരണങ്ങളും പണവും മോഷണംപോയി. എറണാകുളം വടക്കൻ പറവൂരിലെ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം  ക്ഷേത്രത്തിലുമാണ് രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.

ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശ്രീനാരായണ ക്ഷേത്രത്തിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ട്ടപെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

തൃക്കപുരം  ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. ക്ഷേത്രത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പോലീസ് പരിശോധിക്കും.

Related News