കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റീജണൽ പാസ്പോർട്ട് ഓഫീസുകൾ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ,പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ളവർ ദയവായി നിരീക്ഷണ കാലയളവിൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ സന്ദർശിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
കൊച്ചിയിലെ റീജണൽ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂർ, എന്നിവടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, കട്ടപ്പന, ഒലവക്കോട്, നെന്മാറ, ചെങ്ങന്നൂർ എന്നിവടങ്ങിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
ENGLISH SUMMARY: Temporary ban for passport office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.