കൊറോണ; പത്തനംതിട്ടയിൽ 10 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Web Desk

പത്തനംതിട്ട

Posted on March 13, 2020, 10:50 am

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേരുടെ പരിശോധന ഫലം പുറത്തുവന്നു. പത്തുപേരുടേയും പരിശോധന ഫലം നെഗറ്റീവാണ്. രണ്ട് കുട്ടികളുടെതടക്കമുള്ള പരിശോധന ഫലമാണ് നെഗറ്റീവായിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾക്കും കൊറോണ ബാധയില്ല. ആറു വയസ്സുള്ള കുട്ടിക്കും കൊറോണ രോഗബാധയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ആശുപത്രിയിൽ നിന്ന് നേരത്തെ മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും.

അതിനിടെ, പത്തനംതിട്ടയില്‍ മൂന്നുപേരെ കൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു‍. ഇവരുടെ സ്രവസാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. നിരീക്ഷണത്തിലുളളവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. നിലവിൽ ജില്ലയിൽ 31 പേർ ഐസൊലേഷൻ വാർഡിലാണ്. 1258 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

അതേസമയം തിരുവല്ലയിൽ മരിച്ച ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് ഇല്ലെന്നാണ് റിപ്പോർട്ട്. മരിച്ച വ്യക്തിയുടെ സ്രവസാംപിളുകൾ വീണ്ടും പരിശോധന നടത്തും. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ദുബായില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ഖത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.

ഒരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. 19 പേരാണ് പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. ആറ് പേർ ജില്ലാ ആശുപത്രിയിലും ഒരാൾ തലശ്ശേരി താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്.

Eng­lish Sum­ma­ry; ten coro­na test results negative

YOU MAY ALSO LIKE THIS VIDEO