അടിമാലി: വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ അടിമാലി എക്സൈസ് റെയിഞ്ച് സംഘം പിടിച്ചെടുത്തു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അടിമാലി എക്സൈസ്
റെയിഞ്ച് സംഘം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് നല്‍കാനായി കൊണ്ടു പോകുകയായിരുന്ന പത്ത് കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി അടിമാലി
കല്ലാര്‍ സ്വദേശി വേഴേപ്പിള്ളില് ശിഹാബിനെ (44) കസ്റ്റഡിയില്‍ എടുത്തത്.
സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറക്കുള്ളിലായിരുന്നു ഹാന്‍സിന്റെ പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കല്ലാര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളിന് സമീപത്ത് വച്ച് ശിഹാബിനോട് വാഹനം സ്കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും സീറ്റ് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. തമിഴ്നാട്ടില്‍നിന്നും പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് വീട്ടില്‍ സൂക്ഷിച്ച ശേഷം ആവശ്യക്കാരായ കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നതെന്ന് ശിഹാബ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
ആനച്ചാല്‍,അമ്പഴച്ചാല്‍,രണ്ടാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശിഹാബ് കൂടുതലായി പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് സൂചന.അടിമാലി എക്സൈസ് റെയിഞ്ചോഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പുകയില ഉത്പന്നം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.