യുഎസിനെ ഞെട്ടിച്ച് 24 മണിക്കൂറിനകം രണ്ടാം വെടിവയ്പ്; 9 മരണം: 16 പേര്‍ക്ക് പരിക്ക്

Web Desk

വാഷിംഗ്ടൺ

Posted on August 04, 2019, 2:59 pm

ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കം യുഎസില്‍ വീണ്ടും വെടിവയ്പ്.  ഓറിഗനിലെ ഒഹായോവില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.22നു നടന്ന വെടിവയ്പില്‍9  പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.  ടെക്‌സസിലെ എല്‍ പാസോയില്‍ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.

ഓറിഗനിലും സ്ഥിഗതികള്‍ ഗുരുതരമാണെന്നാണു പൊലീസിന്റെ റിപ്പോര്‍ട്ട്. വെടിവച്ച ആളുള്‍പ്പെടെ 10 പേരാണു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.  ആളുകള്‍ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേള്‍ക്കാം.