Web Desk

മുംബൈ

January 09, 2021, 9:00 am

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചു

Janayugom Online

മഹാരാഷ്ട്രയില്‍ ബാന്ദ്ര ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ തീപിടുതത്തില്‍ നവജാതശിശുക്കള്‍ മരിച്ചു. പുലര്‍ച്ച രണ്ട് മണിക്കാണ് അപകടം നടന്നത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു പത്ത് നവജാതശിശുക്കള്‍. മൂന്ന് മാസത്തിനും ഒരു മാസത്തിനും ഇടയില്‍ പ്രായമുള്ള പതിനേഴ് കുട്ടികളാണ് ഇവിടെ ചികിത്സയില്‍ കഴിഞ്ഞത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:Ten new­borns burn to death at Maha­rash­tra gov­ern­ment hospital
You may also like this video