Web Desk

ന്യൂഡൽഹി

March 29, 2020, 5:31 pm

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ പത്തു ശതമാനം പേരുടെ രോഗം ഭേദമായി: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Janayugom Online

കോവിഡ് ഭീതിയിൽ രാജ്യം നിൽകുമ്പോൾ ആശ്വാസ വാർത്തയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവെയ്ക്കുന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ പത്തു ശതമാനം പേരുടെ രോഗം ഭേതമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലുവരുടെ എണ്ണത്തിന്റെ പത്തുശതമാനം പരിശോധന ഫലം നെഗറ്റീവാണ്.

രാജ്യത്ത് 979 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 86 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതോടെ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 867 ആണ്. കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതിന് ഇടയിലാണ് 86 പേർ രോഗമുക്തി നേടിയെന്ന വാർത്ത പുറത്തു വരുന്നത്.

ENGLISH SUMMARY: Ten per cent of Covid’s con­firmed cure in the coun­try: Min­istry of Health

YOU MAY ALSO LIKE THIS VIDEO