Web Desk

തിരുവനന്തപുരം

June 23, 2020, 10:00 pm

222 കോടിയുടെ പത്ത് റയിൽവേ മേൽപ്പാലങ്ങൾ ടെണ്ടർ ചെയ്തു

Janayugom Online
railway overbridge

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന 10 സ്ഥലങ്ങളിലെ പ്രധാന റയിൽവേ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നു. കിഫ്ബി ധനസഹായത്തോടുകൂടി 222 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റയിൽവേ മേൽപ്പാലങ്ങൾ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ മുഖേന ടെണ്ടർ ചെയ്തു.

റയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് സ്റ്റീൽ — കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ ഉപയോഗിച്ചാകും നിർമ്മാണം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (20.49 കോടി), കൊല്ലം ജില്ലയിലെ മാളിയേക്കൽ (28.28 കോടി), ഇരവിപുരം (21.82 കോടി), തൃശൂർ ജില്ലയിലെ ഗുരുവായൂർ (20.09 കോടി), പാലക്കാട് ജില്ലയിലെ അകത്തേത്തറ (33.26 കോടി), വാടാനാംകുറിശ്ശി (25.7 കോടി), മലപ്പുറം ജില്ലയിലെ താനൂർ‑തെയ്യാല (21.65 കോടി), ചേളാരി-ചെട്ടിപ്പടി (15.97 കോടി), കണ്ണൂർ ജില്ലയിലെ കൊടുവള്ളി (20 കോടി) എന്നീ റയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികളാണ് ആരംഭിച്ചത്.

ഇപിസി മാതൃകയിൽ വിഭാവനം ചെയ്തിട്ടുള്ള പ്രവൃത്തി ഒരുവർഷ കാലയളവിനുള്ളിൽ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യംവയ്ക്കുന്നത്. പത്ത് റയിൽവേ മേൽപ്പാലങ്ങളുടേയും നിർമ്മാണം പൂർത്തിയാകുന്നതിലൂടെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് പരിമിതമായ സമയം മാത്രമേ ആവശ്യമുള്ളൂവെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

eng­lish sum­ma­ry: Ten  Rail­way over bridge worth 222 crore  came into reality

you may also like this video: