Web Desk

ഹൈദരാബാദ്

January 08, 2021, 3:55 pm

പത്തുരൂപയെച്ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു

Janayugom Online

പത്തുരൂപയെച്ചൊല്ലിയുളള തര്‍ക്കത്തൊനൊടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു. സംഭവം നടന്നത് ഹൈദരാബാദിലാണ്. 34 കാരനായ ഷാകിബ് അലിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. കേസില്‍ പ്രതിയായ നസീം എന്നയാള്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം കടയില്‍ പഴം വാങ്ങാൻ എത്തിയത്. മരണപ്പെട്ട ഷാക്കിബിന്റെ കടയില്‍ നിന്ന് 30 രൂപയുടെ സാധനങ്ങള്‍ വാങ്ങിയെങ്കിലും 20 രൂപ മാത്രമേ നല്‍കിയോളളു.തുടര്‍ന്ന് 10 രൂപയെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കു തര്‍ക്കത്തില്‍ പ്രകോപിതനായ നസീം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഷാക്കിബിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാക്കിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH SUMMARY: Ten rupees dis­pute; The old man was beat­en to death by the gang

YOU MAY ALSO LIKE THIS VIDEO