10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികര്‍ അറസ്റ്റു ചെയ്തു

Web Desk

രാമേശ്വരം

Posted on November 16, 2017, 4:15 pm

പത്ത്‌ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികര്‍ അറസ്റ്റു ചെയ്തു. ശ്രീലങ്കന്‍ ദ്വീപിന് അടുത്തുള്ള നെടുന്തീവില്‍ മത്സ്യബന്ധനം നടത്തിയതിലാണ് അറസ്റ്റു ചെയ്തത്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.

നാഗപ്പട്ടണം ജില്ലയിലെ അക്കരപെട്ടയിലുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗംഗാധരന്‍ ആരോപിച്ചു.

മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും ദ്വീപിലെ കണ്‍കെസന്തുരായിലേക്ക് കൊണ്ടുപോയി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കച്ചത്തീവില്‍ ശ്രീലങ്കന്‍ നേവി 1,600 മത്സ്യത്തൊഴിലാളികളുടെ 25 മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചയക്കുകയും ചെയ്തിരുന്നു.  നവംബര്‍ 7 ന് പുതുകോട്ട ജില്ലയില്‍ നിന്നുള്ള നാലു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റുചെയ്തിരുന്നു.