24 April 2024, Wednesday

പതിനായിരം തികച്ച് ഹിറ്റ്മാന്‍

Janayugom Webdesk
മുംബൈ
April 14, 2022 10:03 pm

ഐപിഎല്ലിന്റെ 15-ാം സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ലെങ്കിലും ടി20 ല്‍ പതിനായിരം റണ്‍സ് തികച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തോടെ തുടര്‍ച്ചയായി അഞ്ച് തോല്‍വികളാണ് മുംബൈ വഴങ്ങിയിരിക്കുന്നത്. മത്സരത്തില്‍ 28 റണ്‍സിനു പുറത്തായെങ്കിലും രണ്ടു വ്യക്തിഗത റെക്കോര്‍ഡുകള്‍ കുറിക്കാന്‍ ഹിറ്റ്മാന് സാധിച്ചു. ടി20യില്‍ 10,000 റണ്‍സും ഐപിഎല്ലില്‍ 500 ബൗണ്ടറികളുമാണ് രോഹിത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ സിക്‌സറടിച്ചാണ് അദ്ദേഹം 10,000 റണ്‍സെന്ന നാഴികക്കല്ല് തികച്ചത്. ഐപിഎല്ലില്‍ 500 ബൗണ്ടറികളടിച്ച അഞ്ചാമത്തെ താരമാണ് രോഹിത്. ടി20യില്‍ 10,000 റണ്‍സ് തികച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. റണ്‍ മെഷീന്‍ വിരാട് കോലിയാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയ ഏഴാമത്തെ താരമായും ഹിറ്റ്മാന്‍ മാറി.

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. ടി20യില്‍ 14,562 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പാകിസ്ഥാന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് 11,698 റണ്‍സുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീരന്‍ പൊള്ളാര്‍ഡ് (11,474), ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (10,499), വിരാട് കോലി (10,379), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (10,373) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Eng­lish Summary:Ten thou­sand per­fect­ly hit­man rohit sharma
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.