പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊള്ളിച്ചു: ദമ്പതികൾ പിടിയിൽ

Web Desk
Posted on February 28, 2018, 10:49 am

ചാവ​​ക്കാ​ട്:  പ​ത്തു​വ​യ​സു​കാ​രി​യെ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ച്ചു . സംഭവത്തിൽ  ദമ്പതികൾ അറസ്റ്റിൽ . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്  ക്വാ​ർ​ട്ടേ​ഴ്സി​ൽ​ത​ന്നെ താ​മ​സി​ക്കു​ന്ന​യാ​ളു​ടെ മ​ക​ളെ ഇ​വ​ർ ചൂ​ടു​വെ​ള്ള​മൊ​ഴി​ച്ചു പൊ​ള്ളി​ക്കുകയായിരുന്നു . പൊ​ള്ള​ലേ​റ്റ കു​ട്ടി​യും മ​റ്റു ര​ണ്ടു കു​ട്ടി​ക​ളും , റ​ഫീ​ഖും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന മു​റി​യു​ടെ വാ​തി​ൽ​ക്ക​ൽ ഇ​രു​ന്നു ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇതിൽ ക്ഷു​ഭി​ത​രാ​യ ദമ്പതികൾ  കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്കു ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ചെ​ന്നാ​ണു കേ​സ്.

തി​രു​വ​ത്ര ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രാ​യ ഹാ​ജ്യാ​ര​ക​ത്ത് റ​ഫീ​ഖ്(37), ഭാ​ര്യ റെ​യ്ഹാ​ന​ത്ത് (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ​ത്ത് ചൂ​ടു​വെ​ള്ളം വീ​ണ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ പൊള്ളൽ ഏൽക്കാതെ  ര​ക്ഷ​പ്പെ​ട്ടു.