തൊലി വലിഞ്ഞ് മുറുകുന്ന അപൂർവ രോഗവുമായി പത്തുവയസുകാരൻ ജഗനാഥ്‌ നൊമ്പരമാകുന്നു

Web Desk

ഒഡീഷ

Posted on January 14, 2020, 11:53 am

ഈ ചിത്രത്തിൽ കാണുന്നത് പത്തു വയസുകാരൻ ജഗനാഥ്‌. ഒഡീഷയിലെ ഗഞ്ജം സ്വദശിയായ ജഗനാഥിന്റെ ഈ ചിത്രങ്ങൾ ആരുടേയും ഹൃദയം നുറുങ്ങുന്ന കാഴ്ചകളിൽ ഒന്നാണ്. അത്രമേൽ വേദനാജനകമാണ് അവസ്ഥ. കളിച്ച് നടക്കേണ്ട പ്രായത്തിൽ മറ്റുള്ള കുട്ടികളെ പോലെ ഓടാനോ ചാടാനോ എന്തിന് നല്ലത് പോലെ നടക്കാൻ പോലും ജഗന്നാഥിന് കഴിയില്ല. ലാമെല്ലർ ഇച്ചിയോസിസ് എന്ന രോഗാവസ്ഥയാണ് ജഗന്നാഥിന്റെ ശരീരത്തിനുണ്ടായിരിക്കുന്ന പ്രത്യേക അവസ്ഥക്ക് കാരണം. ഓരോ മണിക്കൂർ ഇടവിട്ട് കുളിച്ചും ശരീരത്ത് മോയിസ്ച്യുറൈസ് ക്രീമുകൾ പുരട്ടിയുമാണ് ജഗന്നാഥ് തന്റെ ശരീരം പരിപാലിക്കുന്നത്. എന്നാൽ ഈ അസുഖം ഭേദമാകില്ലെന്നാണ് ഡോക്ടർമാർ വിധി എഴുതുന്നത്.
ജഗന്നാഥിന്റെ ശരീരം വരണ്ടുണങ്ങി പാമ്പിന്റേ തോല് പോലെ പരിണമിച്ചിരിക്കുകയാണ്. തൊലി കട്ടി കൂടി വലിഞ്ഞ് മുറുകുന്നതിനാൽ ചില നേരങ്ങളിൽ ജഗന്നാഥിന് മറ്റുള്ളവരെ പോലെ നിവർന്ന് നല്ലതു പോലെ നടക്കാനും സാധിക്കാറില്ല. കൈകാലുകൾ നിവരുന്നതിനായി വടിയുടെ സഹായത്തോടെയാണ് ജഗന്നാഥ് നടക്കുന്നത്. . കൃഷിക്കാരനായ അച്ഛൻ പ്രഭാകർ പ്രഥാന് കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം താങ്ങാനാവാത്തതാണ്. രണ്ട് ലക്ഷത്തിൽ ഒരാൾക്കാണ് ക് ഈ അപൂർവ്വ രോഗം കാണപ്പെടുന്നത്.

Eng­lish Sum­ma­ry: Ten year old Jagan­nath rare dis­ease

YOU MAY ALSO LIKE THIS VIDEO