19 April 2024, Friday

Related news

April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024
April 6, 2024
April 5, 2024

ടെന്നസി ക്രോഗര്‍ സ്‌റ്റോറില്‍ വെടിവയ്പ്പ്; രണ്ട് മരണം, പതിമൂന്ന് പേര്‍ക്ക് വെടിയേറ്റു

പി പി ചെറിയാന്‍
മെംഫിസ്
September 24, 2021 6:55 pm

ടെന്നസി ഈസ്റ്റിലുള്ള കോല്ലിയര്‍വില്ലി ക്രോഗര്‍ സ്‌റ്റോറില്‍ ഉണ്ടായ വെടിവയ്പ്പില്‍ 12 പേര്‍ക്കു പരുക്കേല്‍ക്കുകയും അക്രമി ഉള്‍പ്പെടെ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണു വെടിവയ്പ്പുണ്ടായ വിവരം പൊലിസിനു ലഭിക്കുന്നത്.

ഉടനെ പൊലിസ് എത്തിയെങ്കിലും, പതിമൂന്ന് പേര്‍ക്കു വെടിയേല്‍ക്കുകയും, ഒരാള്‍ കൊല്ലപ്പെടുകയും അക്രമി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണു പൊലിസ് അറിയിച്ചത്.

അക്രമി ക്രോഗറിലെ ജീവനക്കാരനായിരുന്നു, ഇയാളെ വ്യാഴാഴ്ച ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സ്‌റ്റോറിന്റെ പുറകിലുള്ള വാതിലിലൂടെ അകത്തു പ്രവേശിച്ച ഇയാള്‍ വാതില്‍ അടച്ചശേഷമാണ് സ്‌റ്റോറില്‍ ഉണ്ടായിരുന്നവര്‍ക്കു നേരെ വെടിവച്ചത്. മിലിട്ടറി റൈഫിളാണ് അക്രമി ഉപയോഗിച്ചത്.

Eng­lish sum­ma­ry; Ten­nassee Kroger shoot­ing at store; Two dead, thir­teen shot

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.