ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ വി ഹാരിസ് നയിക്കും

കോഴിക്കോട്: ഈ മാസം 16, 17 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല ദേശീയ സീനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ വി ഹാരിസ് നയിക്കും.
ടീം അംഗങ്ങള്‍: കെ അബ്ദുല്‍ റമീസ് (വൈസ് ക്യാപ്റ്റന്‍), സി സന്‍ഫീര്‍, കെ അഭിജിത് ശശീന്ദ്രന്, കെ മുഹമ്മദ് നവാസ്, എസ് സിദ്ധാര്‍ത്ഥ, സി പി സജാദ്, സി ഫാസില്‍, പി അജിത് ലാല്‍, കെ സാജിദ്, എം ഷിജിന്, എന്‍ റബീയത്ത്, എന്‍ പി ജുനൈസ്. കോച്ച്: വി അജ്നാസ്. മാനേജര്‍: പി ഷഫീഖ്.