September 22, 2023 Friday

Related news

September 3, 2023
August 21, 2023
August 20, 2023
July 23, 2023
July 9, 2023
June 24, 2023
May 31, 2023
May 27, 2023
May 22, 2023
May 5, 2023

ടെന്നീസ് ഇതിഹാസം നദാലിന് കോവിഡ്

Janayugom Webdesk
മാഡ്രിഡ്
December 20, 2021 10:11 pm

സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. കാല്‍പ്പാദത്തിന് പരിക്കേറ്റ് നാല് മാസമായി താരം വിശ്രമത്തിലായിരുന്നു. അബുദാബിയില്‍ നടന്ന മുബാദ്‌ല ടെന്നീസ് ടൂര്‍ണമെന്റിലൂടെ കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന് സ്പെയിനില്‍ തിരിച്ചെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിവര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്ന് നദാല്‍ ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ പരിക്കിനെത്തുടര്‍ന്ന് വിംബിള്‍ഡണും ടോക്യോ ഒളിമ്പിക്സും യുഎസ് ഓപ്പണും നദാലിന് നഷ്ടമായിരുന്നു.

ENGLISH SUMMARY:Tennis leg­end Nadal test­ed covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.