ടെന്‍ഷന്‍ മരണത്തിലേക്കുള്ള വഴിയോ? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Web Desk
Posted on September 21, 2020, 11:41 am

മനുഷ്യ ജീവിതത്തില്‍ ടെന്‍ഷന്‍ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വിട്ടുമാറാത്ത പിരിമുറുക്കത്തെ ജീവനു തന്നെ ആപത്താകും വിതം അപകടസാധ്യത കൂടിയ ഘടകമായി നോക്കികാണാന്‍ കഴിയും. ജോലിപരമായ സമ്മര്‍ദ്ദമാണ് വ്യാപകമായി കാണപ്പെടുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്ത് 1.63 ദശലക്ഷം ആളുകള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ മൂലമാണ് മരണപ്പെടുന്നത്.

ഹൃദ്രോഗം (54.2 ശതമാനം), ഹൃദയാഘാതം (56.2 ശതമാനം), വിട്ടുമാറാത്ത വൃക്കരോഗം (54.5 ശതമാനം) എന്നിവ മൂലം മരണനിരക്ക് പകുതിയിലധികവും ഉയരുന്നതിന് സിസ്‌റ്റോളിക് ബിപി കാരണമാകുന്നു. പിജിഐഎംഇആര്‍റിന്റെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെ പ്രൊഫസര്‍ ഡോ. വിപിന്‍ കൗശല്‍ പറയുന്നു. മറ്റേതൊരു പ്രവര്‍ത്തനത്തേക്കാളും ശരാശരി വ്യക്തി ഏറെ ജോലി സ്ഥലത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ അവര്‍ ഒപ്പമുള്ള സഹപ്രവര്‍ക്കരോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

ജീവനക്കാരില്‍ സമപ്രായക്കാര്‍, സബോര്‍ഡിനേറ്റുകള്‍, എന്നിവരുടെ പിന്തുണ അനുഭവപ്പെടേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ബന്ധങ്ങളും ഇടപെടലുകളും പോസിറ്റീവ് എനര്‍ജി നല്‍കുന്നു. ഇത് വ്യക്തികള്‍ക്കും സ്ഥാപനത്തിനും ഒരുപോലെ വളര്‍ച്ചയ്ക്ക് സഹായകരമാകും. അടിയന്തിര ജോലികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദത്തിന് വഴിതെളിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശ്രദ്ധ ആവശ്യമുള്ള പ്രധാനപ്പെട്ട ജോലികള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഒരു വ്യക്തിയുടെ ഊര്‍ജ്ജം പരിമിതമാണ്. അതിനാല്‍, അവ കൃത്യമായി മുന്‍ഗണന നല്‍കി ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ കൃത്യമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ സമീകൃത ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
രക്താതിമര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണക്രമീകരണമാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ലളിതമായ ഭക്ഷണക്രമമാണ് അതിനായി ആവിശ്യമുള്ളത്. കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവ കഴിക്കുന്നതും പൂരിത കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍, ട്രാന്‍സ് ഫാറ്റ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ഇവയില്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അത് നിയന്ത്രിക്കാനും ലഘൂകരിക്കാനും സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ENGLISH SUMMARY:Tension the way to death? Shock­ing report out
You may also like this video