Web Desk

ന്യൂഡല്‍ഹി

October 08, 2021, 10:46 pm

ഇന്ത്യ‑ചൈന അതിര്‍ത്തിയിൽ വീണ്ടും സംഘര്‍ഷാവസ്ഥ

Janayugom Online

ഇന്ത്യ‑ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. അരുണാചല്‍പ്രദേശിലെ ബുംലാ യാങ്‌സി ചുരങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ കഴിഞ്ഞ ആഴ്ച മുഖാമുഖം വന്നതും സംഘര്‍ഷം ഉണ്ടായതെന്നും വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു.

ഉന്നത സൈനികര്‍ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കിയതായും നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇവർ ഇന്ത്യയുടെ ബങ്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സൈനികര്‍ ഇത് പ്രതിരോധിച്ചു. ചില ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു വച്ചു. പ്രാദേശിക കമാന്‍ഡര്‍മാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കരസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:Tensions rise again on India-Chi­na border
You may also like this video