പത്താംക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

Web Desk
Posted on March 31, 2019, 1:21 pm

കൊടുമണ്‍ : പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. കടമ്പനാട് വടക്ക് തോപ്പില്‍ കിഴക്കേക്കര അജിഭവനില്‍ അജി (37), സൂര്യഭവനില്‍ ശ്യാം (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മണക്കാല, നെല്ലിമുകള്‍, മുണ്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഇതിനിടയില്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍ പെണ്‍കുട്ടി ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ ഇന്നലെ രാവിലെ മണക്കാലയില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.