Thursday
21 Feb 2019

തായ്‌ലാന്റ് : പതിനൊന്നാമനും രണ്ടാം ജന്മത്തിലേക്ക്

By: Web Desk | Tuesday 10 July 2018 3:20 PM IST

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ മൂന്നു  കുട്ടികളെക്കൂടി പുറത്തെത്തിച്ചു. ഒരു  കുട്ടിയും കോച്ചുമാണ് ഇനി പുറത്തുവരാനുള്ളത്. ലോകത്തിന്റെ പ്രാർത്ഥന സഫലമാക്കിയ ദൗത്യം എന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

കുട്ടികളെ ആശുപത്രിയിലെത്തിച്ചു. രാവിലെ പ്രാദേശിക സമയം 10.08നാണ് നാലു കുട്ടികളെയും ഫുട്ബാള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങല്‍ വിദ്ഗധരുടെ ഊര്‍ജിത ശ്രമം തുടങ്ങിയത്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് പ്രത്യേക സംഘത്തിന്‍റെ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയില്‍ കുടുങ്ങിയ കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം 13 അംഗ സംഘത്തില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി.

Related News