March 28, 2023 Tuesday

Related news

March 23, 2023
March 18, 2023
March 16, 2023
March 15, 2023
March 14, 2023
February 26, 2023
February 23, 2023
February 23, 2023
February 20, 2023
February 11, 2023

‘രാവിലെ സ്‌കൂളിലേയ്ക്കെന്നും പറഞ്ഞ് പോയി’; മണിക്കൂറുകൾ പിന്നിട്ടിട്ടും തിരികെ എത്തിയില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തിരച്ചിൽ ശക്തം

Janayugom Webdesk
ആലപ്പുഴ
March 13, 2020 8:45 pm

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് സ്വദേശിയായ കാട്ട്പറമ്പില്‍ ഉദയകുമാറിന്റെ മകള്‍ ആരതിയെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേയ്ക്കെന്നും പറഞ്ഞ് പോയതാണ് കുട്ടിയെന്നും ഇതിനു ശേഷമാണ് കാണാതായതെന്നും കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ കുട്ടി ബസ് സ്‌റ്റോപ്പിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബസ്‌സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി പരീക്ഷകള്‍ എഴുതിയിരുന്നില്ല. കുട്ടിക്ക് പരീക്ഷാ പേടിയുണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നും ഡിവൈഎസ്പി ഒരു മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ കാണാതായ വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിരവധി സിനിമാ താരങ്ങളും വിവരം പങ്കുവെച്ചിട്ടുണ്ട്. ഇതുവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും കുട്ടിയെ കണ്ടെത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പട്ടണക്കാട് പോലീസുമായി ബന്ധപ്പെടുക. നമ്പര്‍: 0478 2592210, 9497990042

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.