വരുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമീഷൻ വിഭാവനം ചെയ്ത സമഗ്ര പരിശീലന പദ്ധതിയ്ക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (ഐഐഐഡിഇഎം) ആണ് ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന മേഖലയിൽനിന്നുള്ള 369 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബൂത്ത് ലെവൽ ഏജന്റുമാർക്കൊപ്പം (ബിഎൽഎ) ബിഎൽഒമാരും ഇആർഒമാരും കൃത്യമായ വോട്ടർ പട്ടിക ഉറപ്പാക്കുന്നതിന് ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.
1950 ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ, ഇസിഐ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് കർശനമായി പ്രവർത്തിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. ബിഹാറിൽ നിന്നുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ), ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), ഹരിയാന, ഡൽഹി എൻസിടി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇആർഒ, ബിഎൽഒ സൂപ്പർവൈസർമാർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം നൽകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി ഉടൻ നടക്കുമെന്ന് കമീഷൻ അറിയിച്ചു.
വോട്ടർ രജിസ്ട്രേഷൻ, ഫോം കൈകാര്യം ചെയ്യൽ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഫീൽഡ് തലത്തിലുള്ള നടത്തിപ്പ് എന്നീ മേഖലകളിൽ പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്ന വിധമാണ് പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംവേദനാത്മക സെഷനുകൾ, ഗൃഹസർവേ റോൾ പ്ലേകൾ, കേസ് സ്റ്റഡികൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് (VHA), BLO ആപ്പ് എന്നിവയിലും പ്രായോഗിക പരിശീലനം നൽകുന്നു. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മാസ്റ്റർ ട്രെയിനർമാർ, ഐടി, ഇവിഎം വിദഗ്ദ്ധർ എന്നിവരാണ് പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. സെഷനുകൾ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.