Janayugom Online
terorist attack- janayugam

പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Web Desk
Posted on July 30, 2018, 10:22 am

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു സി ആർ പി എഫ് ജവാൻ കൊല്ലപ്പെട്ടു. സി ആര്‍ പി എഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെടിയേറ്റ്  മരിച്ചത്. ഞായറാഴ്ചയാണ് ആക്രമണം നടന്നത്.  അവധിയിലായിരുന്ന നസീര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചാണ് തീവ്രവാദികള്‍ വെടിവച്ച്‌ കൊലപ്പെടുത്തിയത്.

വെടിവയ്പ്പില്‍ ഗുരുതമായി പരുക്കേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പ്രദേശത്ത് സൈന്യം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുല്‍ഗാമില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സലീം ഷായും അവധിയില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ എത്തിയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ ഒരു സിവിലിയനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.