ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ വെടിവെയ്പ്പ്. ഞായറാഴ്ച അര്‍ദ്ധരാത്രി സൈന്യം പട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തി.
ഞായറാഴ്ച കിശ്ത്വാറിലെ ജലശുദ്ധീകരണ ശാലയ്ക്ക് കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും വെടിവെപ്പ് നടന്നിരുന്നു. വെടിയേറ്റ രണ്ടു പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.