Web Desk

ടെന്നസ്

October 22, 2020, 5:36 pm

ചൂണ്ടയിട്ട് പിടിച്ച മത്സ്യത്തിന്റെ വായില്‍ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു

Janayugom Online

ചൂണ്ടയിട്ട് പിടിച്ച മത്സ്യത്തിന്റെ വായില്‍ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. ചൂണ്ടയിട്ട് പിടിച്ച മീനിനെ പുറത്തെടുക്കാനായി അതിന്റെ വായില്‍ കൈയിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റത്.

പ്രദേശത്തെ മത്സ്യത്തൊഴിലാളിക്കാണ് മത്സ്യത്തെ കിട്ടിയത്. മത്സ്യത്തിന്റെ വായ തുറന്ന് നോക്കിയപ്പോഴാണ് പാമ്പ് തുറിച്ചു നോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളിയെ ഉദ്ധരിച്ച് ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ഏജൻസി ഫെയ്സ്ബുക്കില്‍ കുറിച്ചു. വെളളത്തില്‍ ജീവിക്കുന്ന വിഷമില്ലാത്തയിനം പാമ്പാണ് മത്സ്യത്തൊഴിലാളിയായ ഡാനിനെ കടിച്ചത്.

ഡാൻ തന്നെയാണ് ചിത്രം പകര്‍ത്തിയത്. മത്സ്യത്തിന്റെ തൊണ്ടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ് കാണപ്പെട്ടതെന്നും ഫോക്സ് ന്യൂസ് അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സ്യത്തിന്റെ വായില്‍ കൈ ഇടുന്നതിന് മുൻപ് ശ്രദ്ധിക്കണമെന്ന് ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടെന്നയി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ഏജൻസി മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY: Ter­ri­fied man catch­es a fish with a SNAKE in its mouth

YOU MAY ALSO LIKE THIS VIDEO