10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 4, 2024
September 3, 2024
September 1, 2024
August 27, 2024
August 25, 2024
August 25, 2024
August 21, 2024
August 21, 2024
August 20, 2024

യുപിയില്‍ വീണ്ടും ഭീകരത; കൂട്ടബലാ ത്സംഗത്തിനുശേഷം തീകൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു

Janayugom Webdesk
ലഖ്നൗ
September 19, 2022 11:24 pm

ഉത്തര്‍പ്രദേശില്‍ വീണ്ടും ഭീകരത. കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കപ്പെട്ട ദളിത് പെണ്‍കുട്ടി മരിച്ചു. 16 വയസുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പിലിഭിത് ജില്ലയിലെ കുന്‍വാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
80 ശതമാനം പൊള്ളലേറ്റ കുട്ടി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഇന്നലെ രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ലഖ്നൗവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുനല്‍കി.
ലഖിംപൂര്‍ ഖേരി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനനിലയെകുറിച്ച്‌ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിലും നിരവധി ബലാത്സംഗ സംഭവങ്ങളാണ് യുപിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

Eng­lish Sum­ma­ry: Ter­ror again in UP; Dalit girl set on fire after gang-ra pe dies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.