കശ്മീരില്‍ വീണ്ടും ഭീകരാക്രമണം:  15 പേർക്ക് പരിക്കേറ്റു

Web Desk
Posted on October 28, 2019, 5:28 pm

സോപോർ:  ജമ്മുകശ്മീരിലെ സോപോറിൽ ഭീകരർ നടത്തിയ ഗ്രനെയ്ഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ശ്രീനഗറിർ ഭീകരർ ആക്രമണം നടത്തി രണ്ട് ദിവസങ്ങൾക്കുശേഷമാണ് വീണ്ടും ഭീകരർ ആക്രമണം നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കാണ് പരിക്കേറ്റത്. ബസ്റ്റ് സ്റ്റാൻഡിൽ കാത്തുനിന്നവർക്കുനേരെയാണ് ഭീകരർ ഗ്രനേഡ് പ്രയോഗിച്ചത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇവിടം സന്ദർശിക്കാനിരിക്കെയാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. കശ്മീമിരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് പിന്നാലെ ഇവിടത്തെ നിയന്ത്രണങ്ങളും നീക്കിയിരുന്നു.