16 July 2024, Tuesday
KSFE Galaxy Chits

Related news

July 14, 2024
July 7, 2024
July 6, 2024
June 25, 2024
June 1, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023
September 15, 2023

കശ്മീരില്‍ ഭീകരാക്രമണം: സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീര്യമൃത്യു

Janayugom Webdesk
July 17, 2022 9:40 pm

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീര്യമൃത്യു. എഎസ്ഐ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. ഗംഗൂ ക്രോസിങ്ങില്‍ പട്രോളിങ് സംഘത്തിന് നേരെ സമീപത്തെ ഒരു തോട്ടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ വിനോദ് കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈന്യം അറിയിച്ചു.
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ അഞ്ച് ദിവസം മുമ്പുണ്ടായ ഭീകാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഷ്താഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് മുഷ്താഖ് അഹമ്മദ്. 

Eng­lish Sum­ma­ry: Ter­ror attack in Kash­mir: CRPF offi­cer martyred

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.