8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 10, 2024
July 29, 2024
July 24, 2024
July 7, 2024
June 17, 2024
May 19, 2024
May 5, 2024
April 28, 2024
April 23, 2024

കശ്മീരില്‍ ഭീകരാക്രമണം: മൂന്ന് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
August 29, 2024 11:17 pm

കശ്മീരില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍. മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്ന് ഭീകരരെ വധിച്ചു. കുപ്‌വാരയിലെ മച്ചിൽ സെക്‌ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിക്കുകയായിരുന്നു. മറ്റൊരു ഭീകരനെ കുപ്‌വാരയിലെ താങ്‌ധർ സെക്‌ടറിൽ വച്ചാണ് വെടിവച്ചു കൊന്നത്. പിന്നാലെ രജൗരിയിലും ഏറ്റുമുട്ടലുണ്ടായി.

രജൗരി ജില്ലയിലെ ലാഥി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവിടെ തിരച്ചില്‍ ശക്തമാക്കി. കൊർദൻ മേഖലയിൽ രണ്ടോ മൂന്നോ ഭീകരർ തമ്പടിച്ചിരിക്കുകയാണെന്ന് സൈന്യം സംശയിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.