June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഹിസ്ബുൽ തലവനെ ഏറ്റുമുട്ടലിൽ വധിച്ചു; ഭീകരതയ്ക്കെതിരെയുള്ള വൻ വിജയമെന്ന് സേന

By Janayugom Webdesk
November 1, 2020

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. റിയാസ് നയ്കൂ മേയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണു സൈഫുല്ല പദവി ഏറ്റെടുത്തത്.

രൻഗ്രേത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണു സൈഫുല്ലയെ വധിച്ചത്.

പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തപ്പോൾ സുരക്ഷാസേന പ്രത്യാക്രമണം തിരിച്ചാക്രമണം നടത്തുകയായിരുന്നു. സമീപകാലത്ത് നിരവധി ഭീകരാക്രമണം നടത്തിയ സൈഫുല്ലയെ സുരക്ഷാസേനകൾ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്.

Eng­lish sum­ma­ry; ter­ror group hizbul mujahideens chief shot dead in encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.