ഭീ​ക​രാ​ക്ര​മ​ണം; ആ​റു സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

Web Desk
Posted on October 24, 2019, 8:01 am

വ​ഗ​ദു​ഗു: പ​ടി​ഞ്ഞാ​റെ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ബു​ര്‍​ക്കി​നാ ഫാ​സോ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം. ര​ണ്ടി​ട​ത്താ​യി ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഗ്വെ​ബി​ല, സി​ഡോ​ഗോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സൈ​നി​ക വാ​ഹ​നം അ​ജ്ഞാ​ത​രാ​യ ആ‍​യു​ധ​ധാ​രി​ക​ള്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ‍‍​യു​ധ​ധാ​രി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.