കശ്മീരില്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

Web Desk
Posted on December 03, 2018, 9:14 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ സന്‍ഗ്രാനില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.