ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഗ്രാമീണന് വെടിയേറ്റു

Web Desk
Posted on November 13, 2019, 7:02 pm

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അവന്തിപോറയിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടയുടമയ്ക്കാണ് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷ സേന ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കാശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.