വടക്കന്‍ കശ്മീരിൽ സിആർപിഎഫ് സംഘത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോര്‍ പ്രദേശത്താണ് സിആർപിഎഫ്-കശ്മീർ പൊലീസ് സംയുക്ത സംഘത്തിനുനേർക്ക് ആക്രമണമുണ്ടായത്. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരാഴ്ചക്കിടെ കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. സൊപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ നൂര്‍ബാഗില്‍ വച്ചാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ എസ്ഡിഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു പേര് ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.
ഒരാള്‍ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ സൈനികരെ പിന്നീട് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തീവ്രവാദികള്‍ക്കായി കനത്ത തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞദിവസം ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.