ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ സുരക്ഷാസേന വധിച്ചു

Web Desk
Posted on November 11, 2019, 9:45 pm

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പോറയിൽ ലഷ്കർ ഇ തോയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു. തൽഹ എന്നയാളെയാണ് വധിച്ചതെന്നും പാക്കിസ്ഥാൻ സ്വദേശിയാണ് ഇയാളെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ബന്ദിപ്പോറയിൽ സൈന്യം ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഞായറാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തുനിന്ന് സൈന്യം നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.