Web Desk

ശ്രീനഗർ

December 24, 2020, 6:23 pm

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു

Janayugom Online

ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയും, കാ​ഷ്മീ​ര്‍ പോ​ലീ​സും സംയുക്തമായി ചേര്‍ന്നാണ് ഓ​പ്പ​റേ​ഷ​ന്‍ നടത്തുന്നത്.

Eng­lish Summary:Terrorist killed in clash­es with secu­ri­ty forces in Jam­mu and Kashmir

You May Also Like This Video