16 April 2024, Tuesday

Related news

January 1, 2024
December 9, 2023
December 7, 2023
December 5, 2023
November 17, 2023
August 31, 2023
July 17, 2023
May 2, 2023
January 8, 2023
November 12, 2022

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
September 23, 2021 11:23 am

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരർ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനിലെ കഷ്വയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അനയത് അഷ്റഫ് ധാർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തിരച്ചിൽ ഊർജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മുകശ്മീരിൽ ഭീകരരുടെ സാന്നിധ്യം വർധിക്കുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഞ്ഞുകാലം അടുത്തതിനാൽ അതിർത്തി കടന്ന് ഭീകരർ നുഴഞ്ഞുകയറുമെന്നും ആയുധങ്ങൾ എത്തുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

Eng­lish sum­ma­ry; Ter­ror­ist Killed In Encounter With Secu­ri­ty Forces In J&K’s Shopian

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.