ജമ്മു കശ്മീരിൽ  സൈന്യം രണ്ട് ഭീകരരെ വധിച്ചു

Web Desk
Posted on November 18, 2018, 10:29 am

ശ്രീനഗര്‍: ജമ്മു കശ്മീരിൽ  ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.