Web Desk

ശ്രീനഗർ

January 31, 2020, 10:13 am

കശ്മീരിൽ പൊലീസിനെ ആക്രമിച്ച ഭീകരരെ കൊലപ്പെടുത്തി

Janayugom Online

ജമ്മുവിലെ നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപം സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ജമ്മു-ശ്രീനഗർ ദേശീയ പാതയിലുള്ള നാഗർഗോട്ട ടോൾ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിർത്തത്. ട്രക്കിലാണ് ഭീകരവാദികളെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികൾ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Ter­ror­ist killed in Kashmir

you may also like this video