കശ്മീരിൽ ഭീകരനെ വധിച്ചു

Web Desk

 ജമ്മു:

Posted on July 04, 2020, 10:41 pm

ജമ്മുവിലെ കുല്‍ഗാം ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമട്ടലില്‍ ഒരു ഭീകരനെ വധിച്ചു. സംഭവത്തിൽ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. കുല്‍ഗാമിലെ അരേ ഗ്രാമത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതെന്ന് കുല്‍ഗാം എസ് പി ഗുരീന്ദര്‍പാല്‍ സിംഗ് പറഞ്ഞു.

സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തീവ്രവാദികള്‍ പ്രദേശത്ത് ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ രജൗരി ജില്ലയിലെ തനമണ്ഡിയിലുള്ള ഭീകരത്താവളം സൈന്യം തകര്‍ത്തു. ഇവിടെനിന്നും വൻതോതിൽ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ പാക് സൈനികര്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. കശ്മീരിലെ പൂഞ്ച് ജില്ലയിലെ ദേവറിലാണ് പാക് സൈനികര്‍ പ്രകോപനം കൂടാതെ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

ENGLISH SUMMARY: ter­ror­ist killed in kash­mir

YOU MAY ALSO LIKE THIS VIDEO