November 30, 2022 Wednesday

Related news

October 18, 2022
August 22, 2022
August 14, 2022
April 25, 2022
April 23, 2022
March 12, 2022
February 19, 2022
February 14, 2022
February 12, 2022
December 15, 2021

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു

Janayugom Webdesk
ജമ്മുകശ്മീര്‍
August 29, 2020 8:31 am

ജമ്മുകശ്മീരിലെ പുൽവാമ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് മൂന്ന് ഭീകരരെ വധിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. അതെ സമയം ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കിലോരയിൽ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് കരസേനയും സിആർപിഎഫും പൊലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചിൽ നടത്തി. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ സേന തിരിച്ചടിയ്ക്കുകയായിരുന്നു.

Eng­lish sum­ma­ry; ter­ror­ist killewd in pulwama

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.