June 29, 2022 Wednesday

ചെക്ക് പോസ്റ്റിൽ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധം

By Janayugom Webdesk
January 9, 2020

പത്തനംതിട്ട: കളിയിക്കാവിളയിൽ കേരള- തമിഴ്‍നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‍നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി നേരത്തെ തന്നെ ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിർദേശത്തിൽ പറഞ്ഞിരുന്ന പേരുകളിലെ രണ്ട് പേരാണ് ഡ്യൂട്ടിക്കിടെ ചെക്ക്പോസ്റ്റിൽ കയറി എസ്ഐയെ വെടിവെച്ച് കൊന്നിരിക്കുന്നത്. സ്ഥിതി വിലയിരുത്താൻ തമിഴ്‍നാട് ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവ സ്ഥിതി വ്യക്തമാക്കുന്നതാണ് തമിഴ്‍നാട് ഡിജിപിയുടെ കേരളാ സന്ദർശനം.

കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവര്‍ക്കായി സംസ്ഥാനമെമ്പാടും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ് കേരളാ പൊലീസ്. പ്രതികള്‍ക്ക് തീവ്രവാദബന്ധുണ്ടെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഈ യുവാക്കളുടെ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാനും ഇവരുടെ പക്കൽ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇവർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേയ്ക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. TN 57 AW 1559 എന്ന നമ്പരിലുള്ള കാറാണ് കേരളത്തിലേയ്ക്ക് കടന്നതെന്നും ഈ കാറിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്നും കാണിച്ച്‌ കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേയ്ക്കും തമിഴ്‌നാട് പൊലീസ് സന്ദേശമയച്ചിട്ടുണ്ട്. കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വീഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 നമ്പരിലെ വാട്‌സാപ്പിലേയ്ക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. ഇന്നലെ രാത്രിയാണ് തമിഴ്നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എ.എസ്.ഐ വിന്‍സെന്റിനെ സിഗിംള്‍ ഡ്യൂട്ടി ചെക്ക്പോസ്റ്റിലെ ഡ്യൂട്ടിക്കിടെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Ter­ror­ist links to accused who killed SI in Kaliyikavila.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.