വനമേഖലയില്‍ ഭീകരര്‍: കശ്മീരില്‍ തെരച്ചില്‍ ശക്തമാക്കി

Web Desk
Posted on October 07, 2019, 8:09 pm

ശ്രീനര്‍: കശ്മീരിലെ വനമേഖലയില്‍ ഭീകരര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ശക്തമായ സ്ഥലത്ത് ശക്തമായ തെരച്ചില്‍ ആരംഭിച്ചു. ഗന്ദര്‍ബാല്‍ വനമേഖലയിലാണ് ഭീകരര്‍ എത്തിയതെന്ന് രഹസ്യ വിവരം ലഭിച്ചത്.

ഗന്ദര്‍ബാല്‍, ഗുരേസ് ജില്ലകള്‍ക്ക് സമീപമുള്ള വനമേഖലയിലാണ് ഭീകരര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നിരവധി സഞ്ചാരികള്‍ എത്താറുള്ള പ്രദേശമാണിത്. സൈനിക വിഭാഗം നടത്തിയ തെരച്ചിലില്‍ ഭീകരവാദി സാന്നിധ്യം വനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.